Sunday, 4 February 2018

തുടക്കം ഞങ്ങളെക്കുറിച്ച്‌

ഹായ്... ഞാന്‍ അരുണ്‍

എന്റെ സഹയാത്രികയാണ് ഞാന്‍ പാറുവെന്നു വിളിക്കുന്ന പ്രവീണ. തനി പാലാക്കാരി അച്ചായത്തി. അപാരധൈര്യവും കൂടെ ശുപ്പാണ്ടിയെ തോല്‍പ്പിക്കുന്ന മണ്ടത്തരങ്ങളും കൈയിലുള്ള ഡോക്ടര്‍ ആണ് കക്ഷി. എന്നാല്‍ അതിന്റെ ആഹങ്കാരമൊന്നുമില്ലാട്ടോ. വളരെ സിമ്പിളാണ് ആള്. ഒരു ട്രിപ്പ് അടിച്ചാലോ എന്ന് ചോദിച്ച് തീരുംമുമ്പ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരിക്കും. എന്റെ കൂടെ കൂടിയിട്ട് മൂന്ന് വര്‍ഷം ആകുന്നേയുള്ളൂ. എന്റെ യാത്രഭ്രാന്ത് നിര്‍ത്താന്‍ വേണ്ടിയാണ് വീട്ടുകാര്‍ പെണ്ണുകെട്ടിച്ചത്. ഇപ്പോള്‍ പാറുവിന്റെ യാത്രഭ്രാന്ത് എങ്ങനെ നിര്‍ത്തുമെന്നാണ് വീട്ടുകാരുടെ ചിന്ത. ഞാന്‍ രക്ഷപ്പെട്ടു. എനിക്കുള്ള ഉപദേശം മുഴുവന്‍ പാറുവാണ് ഇരുവീട്ടീന്നും കേള്‍ക്കുന്നത്.



ഹായ്... ഞാന്‍ പ്രവീണ,  ഇച്ചായന്റെ പാറു

ഇച്ചായന്‍ പറഞ്ഞത് ശരിയാ വീട്ടില്‍ പോയാല്‍ ഉപദേശിച്ച് കൊല്ലും. അതുകൊണ്ട് ഇപ്പോള്‍ വീട്ടില്‍പ്പോക്ക് കുറച്ചിരിക്കുവാ. പിന്നെ ഞാന്‍ അത്ര മണ്ടിയൊന്നുമല്ല. ഇച്ചായനെപ്പോലെ സഞ്ചാരി, ഫോട്ടോഗ്രാഫര്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ ലേബലുകള്‍ ഒന്നും എനിക്കില്ലന്നേയുള്ളൂ. എനിക്ക് അത്ര യാത്ര ഭ്രാന്ത് ഒന്നുമില്ലായിരുന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ ചെക്കന് യാത്രയുടെ അസുഖം ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അത് ഇത്രക്കും വലിയ അസുഖമാണെന്ന് ഇപ്പോളാണ് എന്റെ വീട്ടുകാര്‍ക്കു മനസിലാകുന്നത്. കല്യാണം കഴിഞ്ഞ് പിറ്റേദിവസം രാവിലെ ബൈക്ക് എടുത്ത് ഇറങ്ങി. 18 മണിക്കൂര്‍ തുടര്‍ച്ചയായ യാത്ര. അത് കഴിഞ്ഞ് വന്നതോടെ ഞാനും ഈ അസുഖത്തിന് അഡിറ്റായി. 200 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സ്ഥലങ്ങളാണെങ്കില്‍ ബൈക്കിലും അതിനു മുകളില്‍ കാറിനുമാണ് യാത്ര. ഇച്ചായന്‍ ഭയങ്കര പിശുക്കനാണ് അതുകൊണ്ടുതന്നെ നിസാര ചെലവില്‍ ട്രിപ്പ് പോയി വരും. 32 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള ആളാണ് അതും വെറും 9,500 രൂപയ്ക്ക്. ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എത്രമാത്രം പിശുക്കനാണെന്ന്. ചുരുങ്ങിയ ചെലവില്‍ ട്രിപ്പ് പോകുന്നതുകൊണ്ട് എന്റെ ഫ്രണ്ട്‌സ് അടക്കം ഒത്തിരി പേര്‍ ഇച്ചായനെ വിളിച്ച് വിവരങ്ങള്‍ തിരക്കാറുണ്ട്. ഇച്ചായന്‍ തനിച്ച് യാത്രകള്‍ തുടങ്ങിയിട്ട് 2018ല്‍ 10 വര്‍ഷം പൂര്‍ത്തിയായി. ഒരു ദിവസം കൂട്ടുകാരുമായി ഒത്തുകൂടിയപ്പോള്‍ അവരാണ് ബ്ലോഗെഴുത്ത് എന്ന ആശയം മുന്നോട്ട് വച്ചത്. കല്യാണം കഴിഞ്ഞ ശേഷമുള്ളയാത്രകളും 10 വര്‍ഷത്തെ എക്‌സ്പീരിയന്‍സില്‍നിന്നുള്ള കാര്യങ്ങളും യാത്രാപ്രിയര്‍ക്കായി പങ്കുവയ്ക്കാന്‍ മികച്ച ഇടം ഇതാണെന്ന് തോന്നിയപ്പോഴാണ് Let's Go Paaru എന്ന ബ്ലോഗ് ഞങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. സോറിട്ടോ... ഞാന്‍ കുറച്ച് കൂടുതല്‍ സംസാരിക്കും അതാ. ബാക്കിയുള്ള വിശേഷങ്ങള്‍ പറയാന്‍ സമയം ഇനിയും ഒരുപാടുണ്ടല്ലോ. പറയാട്ടോ ഇപ്പോള്‍ കുറച്ച് തിരക്കാ. ബൈ...

10 comments:

  1. നിങ്ങള് കൊള്ളാലോ മാഷേ....

    ReplyDelete
  2. oru web site akkam aayerunnu.,.,,.

    ReplyDelete
  3. Very good.ജീവിതം ഒന്നേ ഉള്ളു. പരമാവധി ആസ്വദിക്കൂ..All the best...

    ReplyDelete
  4. Njoy dears... ഇങ്ങള് പൊളിക്ക്..

    ReplyDelete
  5. ningade yaathrabranthinu orayiram ashamsakal 👍

    ReplyDelete
  6. All the best Dr.praveena and arun

    ReplyDelete