വീട്ടില്‍ ബോറടിച്ചിരിക്കുമ്പോഴാണ് പാറുവിന്റെ ചങ്ക് കൂട്ടുകാരി നീതു അവളുടെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് ക്ഷണിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല അടുത്ത ബസ് പിടിച്ചു തിരുവനന്തപുരത്തേയ്ക്ക്. കോഴിക്കോടാണ് നീതുവിന്റെ വീടെങ്കിലും ജോലി സംബന്ധമായി തിരുവനന്തപുരത്താണ് നീതുവും ഭര്‍ത്താവ് രാകേഷും താമസിക്കുന്നത്. ഞങ്ങള്‍ സഞ്ചാരികള്‍ ആയതുകൊണ്ട് വീട്ടില്‍ ഇരുത്തി മുഷിപ്പിക്കണ്ടയെന്ന് കരുതിയാവണം രാകേഷ് രാവിലെ തന്നെ ഒരു ട്രിപ്പ് പോകാമെന്ന് പറഞ്ഞത്.
എവിടെ പോകണമെന്ന് ആര്‍ക്കും ഒരു ഐഡിയായുമില്ല. രാവിലെ പോയാല്‍ വൈകീട്ട് തിരിച്ചെത്താവുന്ന സ്ഥലം വേണം. അവസാനം ഗൂഗിളിന്റെ സഹായം തേടി. വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ അധികം ചര്‍ച്ചകള്‍ക്കൊന്നും നിന്നില്ല കാര്‍ വാഴ്‌വാന്തോള്‍ ലക്ഷ്യമാക്കി നീങ്ങി. തിരുവനന്തപുരം പൊന്‍മുടി റൂട്ടില്‍ ബോണക്കാട് പോകുന്ന വഴിയെ 50കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഴ്‌വാന്തോളില്‍ എത്താം. തിരുവനന്തപുരം ജില്ലയില്‍ മലയോരപ്രദേശത്തുകൂടിയുള്ള ആദ്യയാത്ര. വീതികുറഞ്ഞ റോഡുകളും റബര്‍ത്തോട്ടങ്ങളും കുന്നും മലയും കയറി വനംവകുപ്പിന്റെ ചാത്തന്‍ക്കോട് ചെക്കുപോസ്റ്റിന് മുന്നില്‍ എത്തി. ഇവിടെ നിന്ന് റോഡ് രണ്ടായി തിരിയുകയാണ്. ഒന്ന് ബോണക്കാടിനും മറ്റൊന്ന് വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടത്തിലേക്കും. രണ്ടിടത്തെക്കും പോകണമെങ്കിലും വനംവകുപ്പിന്റെ അനുമതി വേണം. വെള്ളച്ചാട്ടം കാണുവാനാണെന്ന് പറഞ്ഞപ്പോള്‍ കാര്‍ പരിശോധിച്ച ശേഷം ഗൈഡിനെക്കൂട്ടി പോകുവാന്‍ അനുവാദം തന്നു. കാര്‍ ടാര്‍റോഡില്‍ നിന്നിറങ്ങി മണ്ണിട്ട റോഡിലൂടെയായി സഞ്ചാരം. കാടില്‍ പ്രവേശിക്കുന്നതിന് മുന്നോടിയെന്നവണ്ണം വഴിയില്‍ വീടുകളുടെ എണ്ണം കുറഞ്ഞുവന്നു. പാര്‍ക്കിംഗ് ഏരിയയെന്ന് തോന്നിക്കുന്നയിടത്ത് വന്നു കാര്‍ നിന്നു. ഇവിടെ റോഡവസാനിക്കുകയാണ്. മുന്നില്‍ ഉള്ളത് പാറക്കെട്ടുകളും വൃക്ഷലതാതികളും പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന വള്ളിക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ചെറുപുഴയും മാത്രം.
എവിടെ പോകണമെന്ന് ആര്‍ക്കും ഒരു ഐഡിയായുമില്ല. രാവിലെ പോയാല്‍ വൈകീട്ട് തിരിച്ചെത്താവുന്ന സ്ഥലം വേണം. അവസാനം ഗൂഗിളിന്റെ സഹായം തേടി. വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ അധികം ചര്‍ച്ചകള്‍ക്കൊന്നും നിന്നില്ല കാര്‍ വാഴ്‌വാന്തോള്‍ ലക്ഷ്യമാക്കി നീങ്ങി. തിരുവനന്തപുരം പൊന്‍മുടി റൂട്ടില്‍ ബോണക്കാട് പോകുന്ന വഴിയെ 50കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഴ്‌വാന്തോളില്‍ എത്താം. തിരുവനന്തപുരം ജില്ലയില്‍ മലയോരപ്രദേശത്തുകൂടിയുള്ള ആദ്യയാത്ര. വീതികുറഞ്ഞ റോഡുകളും റബര്‍ത്തോട്ടങ്ങളും കുന്നും മലയും കയറി വനംവകുപ്പിന്റെ ചാത്തന്‍ക്കോട് ചെക്കുപോസ്റ്റിന് മുന്നില്‍ എത്തി. ഇവിടെ നിന്ന് റോഡ് രണ്ടായി തിരിയുകയാണ്. ഒന്ന് ബോണക്കാടിനും മറ്റൊന്ന് വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടത്തിലേക്കും. രണ്ടിടത്തെക്കും പോകണമെങ്കിലും വനംവകുപ്പിന്റെ അനുമതി വേണം. വെള്ളച്ചാട്ടം കാണുവാനാണെന്ന് പറഞ്ഞപ്പോള്‍ കാര്‍ പരിശോധിച്ച ശേഷം ഗൈഡിനെക്കൂട്ടി പോകുവാന്‍ അനുവാദം തന്നു. കാര്‍ ടാര്‍റോഡില്‍ നിന്നിറങ്ങി മണ്ണിട്ട റോഡിലൂടെയായി സഞ്ചാരം. കാടില്‍ പ്രവേശിക്കുന്നതിന് മുന്നോടിയെന്നവണ്ണം വഴിയില്‍ വീടുകളുടെ എണ്ണം കുറഞ്ഞുവന്നു. പാര്‍ക്കിംഗ് ഏരിയയെന്ന് തോന്നിക്കുന്നയിടത്ത് വന്നു കാര്‍ നിന്നു. ഇവിടെ റോഡവസാനിക്കുകയാണ്. മുന്നില്‍ ഉള്ളത് പാറക്കെട്ടുകളും വൃക്ഷലതാതികളും പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന വള്ളിക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ചെറുപുഴയും മാത്രം.
സൂക്ഷിക്കണം ഒറ്റയാന്‍ ഇറങ്ങിയിട്ടുണ്ട്
പേപ്പാറ വന്യജീവി സങ്കേതത്തിലൂടെയാണ് യാത്ര. രണ്ടര കിലോമീറ്റര്‍ വന്യമൃഗങ്ങളുള്ള കൊടുംകാട്ടിലൂടെ വേണം സഞ്ചരിക്കാന്‍. വനത്തിനുള്ളിലുള്ള മൂന്ന് ഗംഭീര വെള്ളച്ചാട്ടം കാണുവാനാണ് പോകുന്നത്. മുതിയന്‍കെട്ട് അപ്പ് വെള്ളച്ചാട്ടം, കണ്ണാടി അപ്പ് വെള്ളച്ചാട്ടം, വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടം എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങള്‍. രാവിലെയായതുകൊണ്ടാന്ന് തോന്നുന്നു സഞ്ചാരികള്‍ ആരും തന്നെയില്ല. മഴ ചെറുതായി പൊടിയുന്നുമുണ്ട്. ചെറിയ കുന്നുകളും ഒറ്റയടിപാതകളും പിന്നിട്ട് കൊടുംകാടിനുള്ളില്‍ പ്രവേശിച്ചു. ഗൈഡ് ആദിവാസി വിഭാഗത്തില്‍പ്പെട്ട സന്തോഷ് എന്ന യുവാവായിരുന്നു. 250രൂപയാണ് ഇയാളുടെ ഫീസ്. സന്തോഷ് ഒരോ ചെടികളും വൃക്ഷങ്ങളും സ്ഥലവും എല്ലാം വ്യക്തമായി വിവരിച്ചുതന്നുകൊണ്ടിരുന്നു. കഴിഞ്ഞ മഴയ്ക്ക് കടപുഴകി വീണ കൂറ്റന്‍ മരത്തിനടിയിലൂടെ നടന്ന് നീങ്ങിയപ്പോള്‍ സന്തോഷ് പറഞ്ഞു ''സൂക്ഷിക്കണം ഒറ്റയാന്‍ ഇറങ്ങിയിട്ടുണ്ട് ". ആനക്കാട്ടിലൂടെയുള്ള യാത്ര ത്രില്ലിംഗ് ആയിരുന്നെങ്കിലും എല്ലാവരുടെയും ഉള്ളില്‍ ഭയം തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.
ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കാട്ടിനുള്ളിലൂടെയുള്ള ഒറ്റയടിപ്പാത പാറക്കെട്ടുകള്‍ക്ക് മുന്നിലവസാനിച്ചു. ചെറുതും വലുതുമായ പാറക്കൂട്ടങ്ങള്‍ പുഴയുടെ നടുവില്‍ വിശ്രമിക്കുന്നുണ്ട്. ഇവയ്ക്ക് മുകളിലൂടെ കയറി രണ്ടുകൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ വേണം സഞ്ചരിക്കാന്‍. പറയില്‍ അള്ളിപ്പിടിച്ച് മുകളിലേയ്ക്ക് കയറുകയെന്നത് അതിസാഹസികതയായിരുന്നു. കാരണം പാറകള്‍ക്ക് നല്ല വലിപ്പവും വഴുക്കലുമുണ്ട്, കൂടെ മഴയും. കയറുന്നതിനിടെ കൈയോ കാലോ തെന്നിയാല്‍ കഥ കഴിഞ്ഞത് തന്നെ. ആദ്യം രാകേഷ് പിറകെ നീതു, പാറു, ഞാന്‍ എന്നക്രമത്തില്‍ മുകളിലേയ്ക്ക് കയറി. സന്തോഷ് എല്ലാവരും കയറിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് മുകളിലേക്ക് കയറിയത്. പാറക്കെട്ടില്‍ നിന്ന് മറുവശം വഴി ചെറിയ പാലത്തിലൂടെ മറ്റൊരു പാറക്കെട്ടിനടിയിലേയ്ക്ക് ഇറങ്ങി. ചാഞ്ഞ് നില്‍ക്കുന്ന ഈ പടുകൂറ്റന്‍പാറക്കെട്ടിന് ഒരു പ്രത്യേകതയുണ്ട്. മഴപെയ്യുമ്പോള്‍ ആനകള്‍ മഴനനയാതെ കയറി നില്‍ക്കുന്ന ഇടമാണ് ഇത്. ഇതിന് സമീപം ആനപ്പിണ്ടം കിടപ്പുണ്ടെങ്കിലും പാറക്കടി ക്ലീന്‍ ആണ്. ആന പോലും അതിന്റെ വാസസ്ഥലം വൃത്തിയായി സൂക്ഷിക്കുന്നു.
ചെറുവഴിച്ചാലിലൂടെ മുന്നോട്ട് നടന്നു. ആദ്യവെള്ളച്ചാട്ടമായ മുതിയന്‍കെട്ട് അപ്പിന് മുന്നില്‍ എത്തി. പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി വരുന്ന ചെറിയൊരു വെള്ളച്ചാട്ടം. ഇവിടെ ഇറങ്ങി എല്ലാവരും കൈയും കാലും മുഖവും കഴുകി ക്ഷീണം അകറ്റി. കൈയില്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും കഴിച്ച് അല്‍പനേരം വിശ്രമം.
പാറു കാല്‍തെന്നി വെള്ളത്തിലേക്ക്
നിരവധി തവണ വനത്തിനുള്ളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ആണ് വനത്തിനുള്ളിലെ കുന്ന് കയറുന്നത്. ആമസോണ്‍ കാടുകളെ ഓര്‍മ്മിപ്പിക്കും വിധം പടുകൂറ്റന്‍ വൃക്ഷങ്ങളും പാറക്കെട്ടുകളെ ചുറ്റിവലിഞ്ഞ് വളരുന്ന കാട്ടുവള്ളികളും, കാട്ടുവള്ളികളില്‍ തൂങ്ങിയാടുന്ന വാനരന്‍മാരും വലിയ ഇലകളോടുകൂടിയ കാട്ടുപനകളും സ്വാഗതം അരുളി. കണ്ണാടി അപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം സന്തോഷിനോട് തിരക്കിയപ്പോള്‍ നമ്മള്‍ അതിനോട് അടുത്തെത്തിയിരിക്കുന്നു എന്നായിരുന്നു മറുപടി. പ്രതീക്ഷയോടെ വീണ്ടും മുന്നോട്ട് നടന്നു. നടക്കുന്തോറും ജലകണങ്ങള്‍ പാറക്കെട്ടുകളില്‍ തല്ലിയലച്ചു വീഴുന്ന ശബ്ദം അടുത്തടുത്ത് വന്നുകൊണ്ടിരുന്നു. പച്ചയണിഞ്ഞ ഇലകള്‍ക്കിടയിലൂടെ അങ്ങ് ദൂരെയായി കണ്ണാടിച്ചില്ലുപോലെ വെട്ടിത്തിളങ്ങുന്ന വെള്ളച്ചാട്ടം ദൃശ്യമായി തുടങ്ങി. കൂടെ ഞങ്ങളുടെ അവേശവും. ചെറുതട്ടുകളായി പരന്നൊഴുകുന്ന അതിസുന്ദരിയായ വെള്ളച്ചാട്ടം. അവള്‍ കാണാന്‍ സുന്ദരിയാണെങ്കിലും അപകടം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും അതിനാല്‍ കരയില്‍ നിന്ന് ആസ്വദിച്ചാല്‍ മതിയെന്നും പറഞ്ഞ് വെള്ളച്ചാട്ടത്തിലിറങ്ങുന്നത് സന്തോഷ് വിലക്കി.
ലക്ഷ്യസ്ഥാനമായ വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടത്തിലേക്ക് ഒരു കുന്ന് കയറുന്ന ദൂരമൊള്ളൂവെന്ന് ഗൈഡ് അറിയിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം ഇരട്ടിയായി. കണ്ടപ്പോള്‍ ചെറിയ കയറ്റമായി തോന്നിയെങ്കിലും കുന്നുകയറിത്തുടങ്ങിയപ്പോഴാണ് ബുദ്ധിമുട്ട് മനസിലാകുന്നത്. കുത്തനെയുള്ള കയറ്റം. ഒരാള്‍ക്ക് കടന്നുപോകുവാന്‍ പറ്റുന്ന വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കിടക്കുന്ന വഴിച്ചാല്‍. ഉറപ്പില്ലാത്ത ചരല്‍മണ്ണ്. കാല്‍ ഒന്ന് തെന്നിപോയാല്‍ താഴെ പതിക്കും. ദുര്‍ഘടം പിടിച്ച പാതയിലൂടെ ഒരുവിധം വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടത്തിന് നടുഭാഗത്ത് എത്തി. വലിയൊരു പാറയുടെ മുകളില്‍ നിന്ന് തെന്നിത്തെറിച്ച് വീഴുന്ന അതിമനോഹരജലവിസ്മയം. കാടുംകുന്നും കയറിവന്നവരെ നിരാശരാക്കി തിരിച്ചയക്കാതെ വിസ്മയിപ്പിച്ച് തിരിച്ചയക്കുന്ന വനസുന്ദരി.
ഞങ്ങള്‍ക്ക് മുന്നേ എത്തിയ സഞ്ചാരികള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നുണ്ട്. വെള്ളത്തിലിറങ്ങിയപ്പോള്‍ സന്തോഷ് മുന്നറിപ്പ് നല്‍കി. പാറയില്‍ വഴുക്കല്‍ ഉള്ളത് കൊണ്ട് രാകേഷും നീതുവും വെള്ളച്ചാട്ടത്തിന് സൈഡിലായി ഇറങ്ങി കുളിച്ചു. ഗൈഡ് പറഞ്ഞത് കേള്‍ക്കാതെ വെള്ളച്ചാട്ടതിന് നടുവിലേക്ക് പോയ പാറു കാല്‍തെന്നി വെള്ളത്തിലേക്ക് വീണു. ചെറിയ ചതവ് ഒഴിച്ച് മറ്റ് പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. കുളിയും വിശ്രമവും ആഹാരം കഴിപ്പുമായി സമയം പോയതറിഞ്ഞില്ല. ഇടക്ക് പെയ്ത മഴയാണ് സമയത്തിലേക്ക് കണ്ണോടിക്കാന്‍ പ്രേരിപ്പിച്ചത്. ഇനി തിരിച്ച് നടക്കണം അതും ആനക്കാട്ടിലൂടെ, സമയം വൈകുന്നേരമാകുവാന്‍ പോകുന്നു. തിരിച്ച് ചെല്ലുമ്പോള്‍ ആനയിറങ്ങാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞതോടെ നടപ്പിന്റെ വേഗതകൂടി. കുന്നിറങ്ങി ആനത്താവളത്തിന് അടുത്തേത്തിയപ്പോള്‍ ചിന്നംവിളി ശബ്ദം പിന്നെ നടപ്പ് ഓട്ടത്തില്‍ കലാശിച്ചു.
അടുത്തുള്ള വിമാനത്താവളം
തിരുവനന്തപുരം 53 കിലോമീറ്റര്‍
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍
തമ്പാനൂര്‍ 50 കിലോമീറ്റര്‍
അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍
- ബോണക്കാട് പ്രേതബംഗളാവ്
- പൊന്‍മുടി
ശ്രദ്ധിക്കേണ്ടവ
- നല്ല മഴയുള്ളപ്പോള്‍ പ്രവേശനം അനുവദിക്കില്ല. ആനക്കൂട്ടം ചില സമയങ്ങളില്‍ അക്രമാസക്തരാകാറുണ്ട്.
- പ്രവേശനം ഇല്ലെന്ന് അറിയിച്ചാല്‍ ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല. അവരുടെ തീരുമാനം അന്ത്യമമാണ്.
- മദ്യം, പ്ലാസ്റ്റിക് തുടങ്ങിയവ വനത്തില്‍ നിരോധിച്ചിട്ടുണ്ട്.
- പാറകള്‍ വഴുക്കലുള്ളതാണ്, എല്ലായിടത്തും ഇറങ്ങരുത്. അപകടങ്ങള്‍ പതുങ്ങിയിരിപ്പുണ്ട്.
- ഗൈഡിനെക്കൂട്ടിയെ പ്രവേശനം അനുവദിക്കൂ. അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുക.
- ഗൈഡ് ചാര്‍ജ്, വാഹനത്തിന്റെയും ആളുകളുടെയും പ്രവേശന ഫീസ് ചെക്ക്‌പോസ്റ്റിലാണ് അടക്കേണ്ടത്.
- ആഹാരവും പാനീയങ്ങളും കൈയില്‍ കരുതുക.
No comments:
Post a Comment