പത്രങ്ങളിലും വാട്ട്‌സാപ്പിലും മഞ്ഞ് വീണ് കിടക്കുന്ന മൂന്നാറിന്റെ ചിത്രം തുടര്‍ച്ചായായി വരുന്നത് കണ്ടപ്പോഴാണ് മൂന്നാറുവരെ പോയാലോ എന്ന ചിന്ത വരുന്നത്. മൂന്നാര്‍ പോയില്ലേ.. നീ എന്ത് സഞ്ചാരിയാടാ.. എന്ന പലരുടെയും ചോദ്യം യാത്രക്ക് ശക്തികൂട്ടി. മൂന്നാര്‍യാത്ര അഭിമാനപ്രശ്‌നമായി തീര്‍ന്നു.
യാത്രയോട് താല്‍പര്യമുള്ള കൂട്ടുകാര്‍ക്ക് ഉച്ചയ്ക്ക് മെസേജ് അയച്ചു ഇന്ന് രാത്രി മൂന്നാര്‍ പോകുന്നു മഞ്ഞുപെയ്യുന്നത് കണ്ടിട്ട് രാവിലെ 10മണിയോടെ തിരിച്ച് വീട്ടില്‍ എത്തും വരുന്നോ.. പലരും ആലോചനയില്‍ മുഴകി. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ യദു നാരായണനും പാറുവിന്റെ സുഹൃത്ത് ഹരി കൃഷ്ണനും ആലോചിച്ച് നില്‍ക്കാതെ ഡബിള്‍ ഓകെ പറഞ്ഞു. രാത്രി 12 കഴിഞ്ഞപ്പോള്‍ യദുവും ഹരിയും വീട്ടിലെത്തി. ഫുഡ് കഴിച്ചശേഷം നേരെ മൂന്നാര്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങി.
ഇതാണോ തണുപ്പ് കഷ്ടം
കാര്‍ മലകള്‍ കയറിത്തുടങ്ങിയതോടെ തണുപ്പിന്റെ കാഠിന്യം കൂടിവന്നു. നേര്യമംഗലം കഴിഞ്ഞപ്പോള്‍ തണുപ്പ് അസഹനീയമായതോടെ ഞാനും ഹരിയും ജാക്കറ്റ് എടുത്തിട്ടു. അപ്പോഴും യദു ഇതൊക്കെയെന്ത് തണുപ്പ്, വേണമെങ്കില്‍ ഷര്‍ട്ട് ഊരിയിട്ട് മൂന്നാര്‍ വരെ യാത്ര ചെയ്യാമെന്ന് വെല്ലുവിളിച്ചു. രാത്രി വഴിയില്‍ തിരക്കില്ലാത്തതുകൊണ്ടു വളരെ കുറഞ്ഞവേഗതയിലായിരുന്നു സഞ്ചാരം. അടിമാലിയില്‍ എത്തിയതോടെ തണുപ്പില്‍ നിന്ന് രക്ഷപ്പെടുവാന്‍ കാര്‍ തട്ടുകടയ്ക്കുമുന്നില്‍ നിര്‍ത്തി. ഞാനും ഹരിയും ഒരോ കട്ടന്‍ചായ കുടിച്ച് വണ്ടിയില്‍ എത്തിയപ്പോള്‍ കണുന്നത് നേരത്തെ വെല്ലുവിളിച്ച യദു മേല്‍ക്കുമേല്‍ മൂന്നു ഷര്‍ട്ടുകള്‍ ഇട്ടും ഒരു ടീഷര്‍ട്ട് തലവഴിയിട്ട് കിടുകിട വിറക്കുന്നതാണ്. ചിരിഅടക്കാന്‍ പറ്റാതെ ഹരി ചോദിച്ചു, അപ്പോള്‍ വെല്ലുവിളി..? ദയനീയഭാവത്തില്‍ യദു പറഞ്ഞു ശവത്തില്‍ കുത്താതെടാ.. അടിമാലി മുതല്‍ മൂന്നാര്‍ വരെ കളിയാക്കാനൊരു ഇരയെകിട്ടിയ സന്തോഷത്തില്‍ യാത്ര തുടര്‍ന്നു.
ആനയൊക്കെ ഐസായി പോയി

രാജകീയ സുപ്രഭാതം
ആറുമണിയോടെ തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ടോപ് സ്റ്റേഷനില്‍ എത്തി. ഞങ്ങളെ ആദ്യം ഞെട്ടിച്ചത് ഇവിടുത്തെ തണുപ്പാണ്. സാധാരണ ഹില്‍സ്റ്റേഷനില്‍ ഉള്ള തണുപ്പുമാത്രമേയിവിടെയുണ്ടായിരുന്നുള്ളൂ. കാര്‍ വഴിയില്‍ പാര്‍ക്ക് ചെയ്ത ശേഷം സൂര്യോദയം ദൃശ്യമാകുന്ന സ്ഥലത്തേയ്ക്ക് നടന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിയായതുകൊണ്ട് രണ്ടുകൂട്ടരും ഈ പ്രദേശത്ത് അവകാശം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ടിക്കറ്റ് എടുക്കാതെ കേരളത്തിന്റെ അധീനതയില്‍ ഉള്ള പ്രദേശത്തും ടിക്കറ്റ് എടുത്ത് തമിഴ്‌നാടിന്റെ അധീനതയിലുള്ള പ്രദേശത്തും നിന്ന് സൂര്യോദയം കാണാം. രണ്ടും രണ്ടുതരത്തിലുള്ള കാഴ്ചയാണ്. 40 രൂപയുടെ ടിക്കറ്റ് എടുക്കുന്നത് നഷ്ടമില്ല. ടിക്കറ്റ് എടുത്ത് കുന്നിന് താഴേക്ക് നടന്നു. തലേദിവസം വന്ന് ടെന്റ് അടിച്ച് താമസിക്കുന്നവര്‍ അനേകം ഉണ്ട്. ആവരുടെ ആഘോഷത്തിന്റെ ബാക്കിപത്രമെന്ന നിലയില്‍ മദ്യക്കുപ്പികള്‍ അവിടവിടായിക്കിടപ്പുണ്ട്. കുന്നിന്‍ ചെരിവ് വിനേദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താഴ്‌വാരത്തില്‍ ഉള്ള ഏതോ അമ്പലത്തില്‍ നിന്നും തമിഴ് ഭക്തിഗാനം നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് മേഘപാളികള്‍ക്കിടയിലൂടെ കുന്ന് കയറി വരുന്നുണ്ട്. മേഘപാളികള്‍ സൂര്യനേയും കാത്ത് കിടക്കുന്നു. 6.30ഓടുകൂടി ഇടതുവശത്തുള്ള രണ്ടു മലകള്‍ക്കിടയിലൂടെ സൂര്യഭഗവാന്‍ ഉദിച്ചുയര്‍ന്നു. സ്വര്‍ണ്ണരശ്മികളില്‍ തട്ടി എതിര്‍വശത്തുള്ള മലനിരകള്‍ സ്വര്‍ണനിറത്താല്‍ മനോഹരിയായി. ഒഴികി നടന്ന മേഘപാളികള്‍ വെണ്ണക്കട്ടപോലെ ഉരുണ്ടുപൊങ്ങി. മേഘപാളികള്‍ താഴെനിന്ന് ഉയര്‍ന്ന് മലമുകളിലേക്ക് കയറിവരുന്ന കാഴ്ച നയനമനോഹരമാണ്.
എവിടെ..? ഐസ് എവിടെ..?
പത്തുമണിക്ക് മുമ്പ് തിരിച്ച് വീട്ടില്‍ എത്തണമായതുകൊണ്ട് ഏഴുമണിയോടുകൂടെ തിരിച്ച് യാത്രയായി. പത്രങ്ങളില്‍ വായിച്ച മൂന്നാറിലെ മഞ്ഞുവീഴ്ച്ചയെക്കുറിച്ച് കുറ്റം പറഞ്ഞായിരുന്നു തിരിച്ച് പോക്ക്. തണുപ്പ് ഉണ്ടെന്നല്ലാതെ മഞ്ഞുമില്ല മഞ്ഞുവീഴ്ച്ചയുമില്ലെന്ന് ഹരി. നമ്മള്‍ എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥയെന്ന് യദു. കാര്‍ നിറയെ തണുപ്പും ശോകവും മാത്രം. കാര്‍ നീങ്ങി യെല്ലപ്പെട്ടി എത്താറായപ്പോള്‍ വഴി നീളെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. രണ്ടുപേര്‍ വഹനത്തില്‍ നിന്ന് ഇറങ്ങി ഓടി വരുന്നത് കണ്ടപ്പോള്‍ ആന വഴിയില്‍ ഉണ്ടെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഒാടുന്ന ഓട്ടത്തില്‍ ഒരാള്‍ പറഞ്ഞു താഴെനോക്ക് ഐസ്.. ഐസ്... കാര്‍ ഒതുക്കി താഴേക്ക് നോക്കി. താഴെ പുല്‍മേട് ഐസില്‍ കുളിച്ച് വെളുത്തുകിടക്കുന്നു. കാല്‍ച്ചുവട്ടില്‍ നോക്കി. ദേ കാല്‍ചുവട്ടില്‍ ഐസ് വീണ് കിടക്കുന്നു. പതിയെ ഇലകളില്‍ നിന്നും പുല്‍നാമ്പില്‍ നിന്നും ഐസ് ശേഖരിച്ചു. ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും കാണുന്ന ഫീല്‍ ക്യാമറയില്‍ പതിയുന്നില്ലായിരുന്നു. യാത്ര തുടര്‍ന്നു. പിന്നീട് അങ്ങോട്ട് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരം വരെ റോഡിന് ഇരുവശത്തും ഐസ് വീണു കിടപ്പുണ്ടായിരുന്നു.ശ്രദ്ധിക്കേണ്ടത്
- പുലര്‍ച്ചേ ഐസ് വീണുകിടക്കുന്നത് കാണുകയെള്ളൂ. സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍ അലുത്ത് പോകും.
- എവിടെയാണ് ഐസ് വീഴുകയെന്ന് പറയാന്‍ പറ്റില്ല. തുടര്‍ച്ചയായി ഇരവികുളം പ്രദേശത്തും യെല്ലപ്പെട്ടി പ്രദേശത്തും ഐസ് വീഴുന്നതായി പറയപ്പെടുന്നു.
- ചുമ്മാ നോക്കിയാല്‍ പുല്ല് ചീഞ്ഞ് കിടക്കുന്നതായേ തോന്നു. വാഹനം നിര്‍ത്തി പരിശോധിച്ചാലെ ഐസ് ആണെന്ന് മനസിലാകൂ
No comments:
Post a Comment